---
title: "സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ സിജി പാനൂർ ചാപ്റ്റർ ഉദ്ഘാടനം ചെയ്തു"
english_title: "Centre for Information and Guidance India CG Panur Chapter inaugurated"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/161358/Centre for Information and Guidance India CG Panur Chapter inaugurated"
published_at: "2023-11-11T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f53dbd15bc_IMG-20231111-WA0074.jpg"
keywords: []
---

# സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ സിജി പാനൂർ ചാപ്റ്റർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ സിജി പാനൂർ ചാപ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ സിജി പാനൂർ ചാപ്റ്റർ ഉദ്ഘാടനം ചെയ്തു.

ഇതോടനുബന്ധിച്ച് 'ടേക് ഓഫ്' എന്ന പേരിൽ ചാപ്റ്റർ സംഗമവും നടത്തി. പാനൂർ ഇഖ്റ ഖുറാൻ കോളേജിൽ നടന്ന പരിപാടിയിൽ ബി അബ്ദുന്നാസർ ഐ എ എസ് മുഖ്യാതിഥിയായി.

സിജി ജില്ലാ പ്രസിഡന്റ് എ നസീർ എഞ്ചിനീയർ ചാപ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മ് സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു. ഡോ. പുത്തൂർ മുസ്തഫ, പി പി സുലൈമാൻ ഹാജി, കെ വി നാസർ, കെ എം റഈസ്, പ്രൊഫ. എം കെ സാഹിർ, ടി പി മുസ്തഫ, കെ വി റംല, അബ്ദുല്ല പുത്തൂർ, അലി കുയ്യാലി, പി കെ മുസ്തഫ, നാസർ അരിങ്ങലോട്ട് കെ കെ സമീർ, മുഹമ്മദ് ബിൻ റഫീഖ് സംബന്ധിച്ചു. മുഖ്യാതിഥിയെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/161358/Centre for Information and Guidance India CG Panur Chapter inaugurated)